Murder of a couple in the North; Grandson Akmal confessed to the crime; The police will take evidence today and will be questioned in detail
തൃശ്ശൂർ: വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിയായ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പോലീസ്. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. അതേ സമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. തുടർന്ന് പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അക്മലിനെ ഇന്ന് സംഭവ സ്ഥലത്തേത്തിച്ച് തെളിവെടുപ്പ് നടത്തും. മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക മൊഴി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബ്ദുള്ളകുട്ടിയെയും ജമീലയെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു. തിരൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്ന പ്രതി നാലു മാസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയിയത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…