അശ്വതി, കാമുകൻ വി.പി ഷാനിഫ്
കൊച്ചി : കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അശ്വതിയുടെയും കാമുകൻ വി.പി ഷാനിഫിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയത് തല കാല്‍മുട്ടില്‍ ഇടിപ്പിച്ചെന്ന് ഷാനിഫ് പോലീസിന് മൊഴി നൽകിയിരുന്നു. അമ്മ അശ്വതിക്കും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു.
കുഞ്ഞിന്റെ നെഞ്ചിൽ ഇടിക്കുകയും മരണം ഉറപ്പാക്കാന്‍ കടിക്കുകയും ചെയ്തുവെന്നും ഷാനിഫ് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞ് തങ്ങളുടെ ബന്ധത്തിന് ബാധ്യതയാകുമെന്ന തോന്നലാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞ് ജനിച്ച അന്നുമുതല്‍ ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ മുറിവുകള്‍ ഉണ്ടാക്കി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്വാഭാവിക മരണമാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തി. എന്നാല്‍ അതൊന്നും വിജയിക്കാതായതോടെയാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിച്ചേർന്നത്.
തുടർന്ന് ഡിസംബർ ഒന്നിന് കുഞ്ഞുമായി പ്രതികൾ കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തു. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തി. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നു എന്നാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്.
കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് ഷാനിഫ് സമ്മതിച്ചു. എന്നാൽ കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അശ്വതി പോലീസിന് മൊഴി നൽകിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ അമ്മയുടെ പങ്ക് തെളിഞ്ഞതോടെ പോലീസ് ഇവരെയും അറസ്റ്റ് ചെയ്തു
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…