Murder of female doctor; CBI officials reached Kolkata to take over the investigation of the case
കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിലെത്തി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ദില്ലിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ, ഫോറൻസിക് സംഘവും സിബിഐക്കൊപ്പം കേസ് അന്വേഷാണത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണം നീതിപൂർവ്വമല്ലെന്ന ഡോക്ടറുടെ മാതാപിതാക്കളുടെ വാദം പരിഗണിച്ചാണ് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്ക മാതാപിതാക്കൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് ന്യായമാണെന്നും നിരീക്ഷിച്ചു. ” പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നും, ഭരണകൂടം ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു.
രാജി വച്ച പ്രിൻസിപ്പലിന് മറ്റൊരു കോളേജിൽ നിയമനം നൽകിയതിനെയും കോടതി വിമർശിച്ചു. പ്രിൻസിപ്പലിനോട് അനിശ്ചിതകാല അവധിയിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…