muthalappuzha
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ്(50) എന്നിവർക്കു വേണ്ടിയാണു തെരച്ചിൽ നടത്തുന്നത്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കുമാണ് തെരച്ചിലിനുള്ള തടസം സൃഷ്ട്ടിച്ചിരിക്കുകയാണ്.
ഇന്നലെ പുലർച്ചെ വിഴിഞ്ഞത്തു നിന്നു മുതലപ്പൊഴി തുറമുഖത്ത് എത്തിച്ച രണ്ടു കൂറ്റൻ ക്രെയിനുകൾ അഴിമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമം വൈകിയും തുടർന്ന് കൊണ്ടിരുന്നു. ക്രെയിനുകൾ അഴിമുഖത്തെത്തിക്കുന്നതിനു പാതയൊരുക്കുന്ന പ്രവർത്തനങ്ങൾ റവന്യു–പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടക്കുകയാണ്. അപകടം നടന്ന പുലിമുട്ടിനോടു ചേർന്നുള്ള ഭാഗത്തു ക്രെയിനുകൾ എത്തിച്ചേർന്നാൽ മാത്രമേ ഇവിടെ കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയടക്കമുള്ള മത്സ്യബന്ധനോപകരണങ്ങളും വീണ്ടെടുക്കാനാവുകയുള്ളൂ.
ഇന്നലെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം സ്ഥലത്തു ക്യാംപു ചെയ്യുന്ന ദുരന്ത നിവാരണസേനാംഗങ്ങൾക്കൊപ്പം വലമുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കാണാതായ മത്സ്യത്തൊഴിലാളികൾ വലയ്ക്കുള്ളിൽ കുടുങ്ങിപ്പോയതാകാമെന്നാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടവർ നൽകുന്ന സൂചനകൾ.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…