Saturday, April 20, 2024
spot_img

പി സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത ; ഹൈക്കോടതിയിൽ സമർപ്പിച്ച ജ്യാമാപേക്ഷ നാളെ പരിഗണിക്കും

 

കൊച്ചി: മുൻ എം എൽ എ പി സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത. വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടത്. എന്നാൽ ഒരു മണിക്കൂര്‍ നിരീക്ഷണം രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുള്ളതിനാല്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാൽ പിസി ജോർജ് ജ്യാമാപേക്ഷയുമായി ഹൈക്കോടതിയിൽ സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജ്യാമാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

വെണ്ണല വിദ്വേഷ പ്രസംഗ കേസിലാണ് പി.സി ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പി.സി ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി എആര്‍ ക്യാമ്പിലായിരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും നിയമ നടപടികളും. ഈ കേസില്‍ അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന.

അതേസമയം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരം പോലീസിന് കൈമാറുന്നത്. പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞത്തു നിന്നുള്ള പോലീസ് സംഘം എത്തിയിട്ടുണ്ട്. ഈ കേസില്‍, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു വെണ്ണല പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം പോലീസില്‍ ഹാജരായത് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു

Related Articles

Latest Articles