കണ്ണൂർ: സ്വപ്നാ സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തന്റെ വ്യക്തിജീവിതത്തെ തകർത്തുകളഞ്ഞെന്ന് എം വി ഗോവിന്ദൻ കോടതിയിൽ. സ്വപ്നക്കെതിരായ മാനനഷ്ടക്കേസിൽ സാക്ഷി വിസ്താരം ഇന്ന് തുടങ്ങാനിരിക്കെ സ്വർണ്ണക്കടത്ത് കേസ് വീണ്ടും കത്തിപ്പടരുമോ എന്ന ആശങ്കയിലാണ് സിപിഎം. മാനനഷ്ടക്കേസ് കോടതിയിലെത്തിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്നയുടെ നിലപാട് തന്നെയാണ് ആശങ്കക്ക് പിന്നിൽ. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ എഡിഎം എ സി മാത്യു, സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ ഗണേശന്‍ എന്നിവരാണ് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്.
കേസിൽ എംവി ഗോവിന്ദന്റെ മൊഴി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതാണ് മാനനഷ്ടക്കേസിന് ആധാരമായത്. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയിൽ എംവി ഗോവിന്ദൻ കോടതിയിൽ ചൂണ്ടികാട്ടിയത്. അതേസമയം, ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണെന്നും സ്വപ്‌ന പറഞ്ഞിരുന്നു. കേസ് കോടതിയിലെത്തിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…