Mysterious incident in which a dead body was found with cello tape on its mouth and a clip on its nose
തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടതാണ് ദുരൂഹതയുണർത്തുന്നത്. പട്ടം പ്ലാമൂട് റോസ് നഗറിൽ ടിമ സാൻട്ര സേവിയർ(20) ആണ് മരിച്ചത്.മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വ്യക്തത വരുത്താനാകൂവെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. മരണത്തിനു പിന്നിൽ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനാണ് ടിമയെ മുറിക്കുള്ളിൽ കണ്ടത്.കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
ആഹാരം കഴിക്കാൻ അമ്മ പ്രമീള ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. തുടർന്ന് വീട്ടുകാർ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കയറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ടീമയെ രക്ഷിക്കാനായില്ല.മിക്കപ്പോഴും മുറിക്കുള്ളിൽ അടച്ചിരിക്കുന്ന ടിമ മൊബൈൽഫോൺ അധികമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറയുന്നു. ടിമയുടെ ഫോൺ വിദഗ്‌ധ പരിശോധന നടത്താൻ ഫൊറന്‍സിക് സംഘത്തിനു നൽകും. മൃതദേഹം വെള്ളിയാഴ്ച പാറ്റൂർ സെമിത്തേരിയിൽ സംസ്‌കരിക്കും.പിതാവ് സേവ്യർ ദാസ് റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനാണ്. അമ്മ പ്രമീള കെ.എസ്.ഇ. ബി. ജീവനക്കാരിയാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…