Monday, May 6, 2024
spot_img

വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; മരണത്തിൽ ദുരൂഹത, ഓൺലൈൻ ഗെയിമെന്ന് സംശയം

തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടതാണ് ദുരൂഹതയുണർത്തുന്നത്. പട്ടം പ്ലാമൂട് റോസ് നഗറിൽ ടിമ സാൻട്ര സേവിയർ(20) ആണ് മരിച്ചത്.മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വ്യക്തത വരുത്താനാകൂവെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. മരണത്തിനു പിന്നിൽ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനാണ് ടിമയെ മുറിക്കുള്ളിൽ കണ്ടത്.കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.

ആഹാരം കഴിക്കാൻ അമ്മ പ്രമീള ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. തുടർന്ന് വീട്ടുകാർ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കയറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ടീമയെ രക്ഷിക്കാനായില്ല.മിക്കപ്പോഴും മുറിക്കുള്ളിൽ അടച്ചിരിക്കുന്ന ടിമ മൊബൈൽഫോൺ അധികമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറയുന്നു. ടിമയുടെ ഫോൺ വിദഗ്‌ധ പരിശോധന നടത്താൻ ഫൊറന്‍സിക്‌ സംഘത്തിനു നൽകും. മൃതദേഹം വെള്ളിയാഴ്ച പാറ്റൂർ സെമിത്തേരിയിൽ സംസ്‌കരിക്കും.പിതാവ് സേവ്യർ ദാസ് റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനാണ്. അമ്മ പ്രമീള കെ.എസ്.ഇ. ബി. ജീവനക്കാരിയാണ്.

Related Articles

Latest Articles