N Biren Singh
ഇംഫാൽ: മണിപ്പൂരിൽ മിന്നിത്തിളങ്ങി ബിജെപി (Manipur BJP). സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണ തുടർച്ച നേടിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിലവിലെ മുഖ്യമന്ത്രി ബീരേൻ സിംഗ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. 2017 മുതൽ 2022 വരെ ബീരേൻ സിംഗ് മണിപ്പൂരിൽ മുഖ്യമന്ത്രിയായിരുന്നു.
എന്നാൽ ബീരേൻ സിംഗിന്റെ മന്ത്രിസഭാ കാലാവധി ഈ മാസം 19-ാം തീയതി അവസാനിക്കാനിരിക്കേ ആരാകും രണ്ടാം ഭരണകാലത്ത് മുഖ്യമന്ത്രിയാവുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണ 60ൽ 32 സീറ്റുകൾ ഒറ്റയ്‌ക്ക് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. കഴിഞ്ഞ തവണ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എൻപിപി ഏഴു സീറ്റുകളാണ് നേടിയത്.
എൻപിഎഫ് അഞ്ചും കുക്കി പീപ്പിൾസ് അലയൻസ് രണ്ടു സീറ്റുകളും നേടി. സ്വതന്ത്രർ മൂന്ന് സീറ്റുകളും സ്വന്തമാക്കി. ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയതിനാൽ ആരേയും കൂട്ടുപിടിക്കേണ്ട തില്ലെന്ന നിലപാടാണ് ബിജെപി എടുത്തിരിക്കുന്നത്. മന്ത്രിസഭാ രൂപീകരണം തീരുമാനിച്ചിട്ടില്ല. ഇതിനിടെ നിയമസഭാ നടപടി ക്രമങ്ങൾ നടപ്പാ ക്കാനായി ഇടക്കാല സ്പീക്കറായി സോറോഖായ്ബാം രാജേൻ സിംഗും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്. അതേസമയം ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. 2019 ലാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…