Nadda to lead
ദില്ലി : ബിജെപി ദേശീയ അദ്ധ്യക്ഷസ്ഥാനത്തു നിലവിലെ അദ്ധ്യക്ഷൻ ജെ.പി നദ്ദ തുടരും. അദ്ദേഹത്തിന്റെ കാലാവധി 2024 ജൂൺ വരെ നീട്ടിയതായി പാർട്ടി അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കൊല്ലം ഒമ്പത് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ദേശീയ അദ്ധ്യക്ഷ ചുമതല ജെ പി നദ്ദയ്‌ക്ക് തന്നെ നൽകാനാണ് ബിജെപിയുടെ തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടേയും നേതൃത്വത്തിൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു . നിർവാഹക സമിതി യോഗത്തിന് ശേഷം അമിത് ഷാ വിളിച്ചുചേർത്ത മാദ്ധ്യമ കൂടിക്കാഴ്ചയിലാണ് പ്രതികരണം.
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…