Featured

നാദിർഷയ്ക്ക് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്; കാത്തിരിക്കുന്നത് എട്ടിന്റെ പണി ?

നാദിർഷയ്ക്ക് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്; കാത്തിരിക്കുന്നത് എട്ടിന്റെ പണി ? | Nadirsha

വധഗൂഢാലോചനാ കേസിൽ നടനും സംവിധായകനുമായ നാദിർഷായെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. മൂന്ന് മണിക്കൂറാണ് നാദിർഷായെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവച്ചിരുന്നോ എന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിർഷ പ്രതികരിച്ചിരുന്നു.

അതോടൊപ്പം ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. അതേസമയം കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം.

B4 Admin

Recent Posts

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

11 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

12 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

13 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

16 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

16 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

17 hours ago