Featured

ഗജമുഖനല്ല.. ഇത് മനുഷ്യമുഖമുള്ള ഗണപതി… ലോകത്തിലെ ഒരേയൊരു നരമുഖ പിള്ളയാര്‍

ഗണപതിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുക ആ മുഖമാണ്. മനുഷ്യ ശരീരത്തില്‍ ആനയുടെ മുഖമുള്ള ഗണപതി വിഘ്നങ്ങള്‍ മാറ്റിത്തരുന്നവനാണ് എന്നാണ് വിശ്വാസം. ഗണപതിയുടെ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്നു തന്നെ പറയുകയും ചെയ്യാം. എന്നാല്‍ എപ്പോഴെങ്കിലും ആനയുടെ മുഖമല്ലാത്ത ഗണപതിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?? അങ്ങനെയൊരു ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തെക്കുറിച്ചോ? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്ങനെയൊരു ക്ഷേത്രമുണ്ട്. വിശ്വാസങ്ങളുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന നമ്മുടെ രാജ്യത്തു തന്നെയാണ് ഈ ക്ഷേത്രമുള്ളതും. മനുഷ്യ മുഖമുള്ള ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം…

ഗണപതി
പുരാണങ്ങളില്‍ ശിവഭഗവാന്റെയം പാര്‍വ്വതി ദേവിയുടെയും മകനായിട്ടാണ് ഗണേശനെ വര്‍ണ്ണിച്ചിരിക്കുന്നത്. ഗണങ്ങളുടെ അധിപന്‍ അഥവാ ഗണേശനാണ് ഗണപതി എന്നാണ് വിശ്വാസം, പ്രാര്‍ത്ഥിച്ചാല്‍ വിഘ്നങ്ങളും തടസ്സങ്ങളും മാറ്റുന്നവനാണ് ഗണപതിയെന്നതിനാല്‍ വിഘ്നേശ്വരന്‍ എന്നും ഗണപതി അറിയപ്പെടുന്നു. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കൈകളുമാണ് ഗണപതിക്കുള്ളത്.

ഐതിഹ്യം ഇങ്ങനെ
ഗണപതിയുടെ ജനനത്തില്‍ നിന്നു തന്നെ തുടങ്ങാം. ഇതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും കഥകളും നിലനില്‍ക്കുന്നു. ഒരിക്കല്‍ കൈലാസ പര്‍വ്വതത്തില്‍ തനിക്കു സ്വകാര്യത നഷ്ടപ്പെടുന്നു എന്ന തോന്നല്‍ പാര്‍വ്വതി ദേവിക്കുണ്ടായത്രെ. താന്‍ കുളക്കുവാന്‍ പോകുമ്പോള്‍ കാവല്‍ നില്‍ക്കുവാന്‍ നന്ദിയെ കാണാത്തതിനാല്‍ പാര്‍വ്വതി സ്വന്തം ജീവനില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ് ഗണപതിയെ എന്നാണ് വിശ്വാസം. കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ജീവന്‍ നല്കുകയായിരുന്നുവത്രെ. പാര്‍വ്വതിയുടെ എല്ലാ കാര്യങ്ങള്‍ക്കും വലംകൈയ്യായി ഗണപതി നിന്നുപോന്നു. ഒരിക്കല്‍പാര്‍വ്വതി ദേവി കുളിക്കുവാനായി പോയപ്പോള്‍ ഗണപതിയെയാണ് കാവല്‍ നിര്‍ത്തിയത്. ഇതേ സമയത്തു തന്നെ ശിവന്‍ തന്റെ ഭൂതഗണങ്ങളെ വിട്ട് പാര്‍വ്വതിയെ വിളിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കാവല്‍ നിന്നിരുന്ന ഗണപതി ആരെയും അകത്തേയ്ക്ക് കയറ്റിവിട്ടില്ല എന്നു മാത്രമല്ല, സാക്ഷാല്‍ ശിവനെ വരെ അനുസരിച്ചില്ല. ഒടുവില്‍ ക്രോധം സഹിക്കുവാന്‍ വയ്യാതെ ശിവന്‍ ഗണപതിയുമായി മല്‍പ്പിടുത്തമാവുകയും ഒടുവില്‍ ഗണപതിയുടെ തല വെട്ടിക്കളയുടെയും ചെയ്തുവത്രെ. കുളിച്ചുകയറിവന്ന പാര്‍വ്വതി കാണുന്നത് തലയില്ലാതെ കിടക്കുന്ന മകനെയാണ്. കാര്യങ്ങള്‍ പാര്‍വ്വതിയില്‍ നിന്നും മനസ്സിലാക്കിയ ശിവന്‍ കൂടുതല്‍ അപകടങ്ങള്‍ വരാതിരിക്കുന്നതിനായി ദേവഗണങ്ങളെ തെക്കോട്ട്‌ അയക്കുകയും യും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ഗണേശന്റെ തലയില്‍ വയ്ക്കുകയും ചെയ്തുവത്രെ.

മറ്റൊന്ന്
മറ്റൊരു കഥയില്‍ പറയുന്നതനുസരിച്ച് ശനി ഗ്രഹത്തെ പാര്‍വ്വതി ഗണപതിക്ക് കാണിച്ചുകൊടുക്കുന്നതിനിടയില്‍ ഗ്രഹത്തില്‍ നിന്നും മാന്ത്രിക ശക്തിയാല്‍ കല കരിഞ്ഞു പോയെന്നും അതിനു പകരം ആനയുടെ തല വെച്ചുകൊടുക്കുവെന്നുമാണ്.

മനുഷ്യ മുഖമുള്ള ഗണപതി
ഗണപതിയെ ആരാധിക്കുന്നത് ആനയുടെ തലയുള്ള രൂപമായിട്ടാണെങ്കിലും മനുഷ്യ മുഖമുള്ള ഗണപതിയുടെ രൂപം എന്നത് അയാഥാര്‍ത്ഥ്യമായ ഒന്നല്ല. അതുകൊണ്ടു തന്നെ കേട്ടുപരിചയിച്ച രൂപത്തില്‍ നിന്നും വ്യത്യസ്തമായി മനുഷ്യമുഖമുള്ല ഗണപതിയുടെ രൂപം എന്നത് അതിശയിപ്പിക്കും എന്നത് തീര്‍ച്ച. തമിഴ്നാട്ടിലാണ് ഇത്തരത്തില്‍ മനുഷ്യമുഖമുള്ള ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്.

നരമുഖ പിള്ളയാര്‍
നരമുഖം അഥവാ മനുഷ്യമുഖമുള്ള ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കൂത്താനുര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിലതർപണപുരിയിലെ മുക്തേശ്വര ക്ഷേത്രത്തിന്റെ ഭാഗമായാണ് ആദി വിനായഗർ ക്ഷേത്രം അഥവാ നരമുഖ പിള്ളയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

പിതൃ തർപ്പണം

തിലതർപണപുരി എന്ന സ്ഥലപ്പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പിതൃതര്‍പ്പണത്തിന് ഏറെ പ്രസിദ്ധമാണ് ഈ മുക്തേശ്വര്‍ ക്ഷേത്രം. പിതൃതര്‍പ്പണത്തിന് ഏറ്റവും പുണ്യകരമാണെന്ന് വിശ്വസിക്കപ്പെടുന്ന കാശി , രാമേശ്വരം , ശ്രീവഞ്ചിയം , തിരുവേങ്കാട് , ഗയ , ത്രിവേണി സംഗമം എന്നീ സ്ഥലങ്ങള്‍ക്കൊപ്പം തന്നെയാണ് തിലതർപണപുരിയുടെയും സ്ഥാനം. ഈ പ്രധാന ക്ഷേത്രത്തിന്‍റെ തൊട്ടു പുറത്തായാണ് നരമുഖ പിള്ളയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കാശിക്കും രാമേശ്വരത്തിനും തുല്യം
ശ്രീരാമന്‍ തന്‍ഫെ പിതാവായ ദശരഥ മഹാരാജാവിന് ബലിതര്‍പ്പണം നടത്തിയത് തിലതർപണപുരിയില്‍ വെച്ചാണ് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടെ ബലി തര്‍പ്പണം നടത്തുന്നത് കാശിയിലും രാമേശ്വരത്തും ബലി തര്‍പ്പണം നടത്തുന്നതിന് തുല്യമാണത്രെ. അമാവാസി ദിവസത്തിലെ ബലി തര്‍പ്പണത്തിനാണ് ഏറെ പ്രാധാന്യം എന്നാണ് വിശ്വാസം.

എത്തിച്ചേരുവാന്‍
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കൂത്താനുര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നരമുഖ പിള്ളയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മായാവരം – തിരുവാരൂർ റോഡിലുള്ള പൂന്തോട്ടത്തിനടുത്താണ് കൂത്തനൂർ. പൂന്തോട്ടത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

Anandhu Ajitha

Recent Posts

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

6 hours ago

പുഷ്പ 2 ആൾക്കൂട്ട ദുരന്തം ! കുറ്റപത്രം സമർപ്പിച്ച് ചിക്കടപ്പള്ളി പോലീസ്; അല്ലു അർജുൻ പതിനൊന്നാം പ്രതി

ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…

8 hours ago

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…

8 hours ago

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…

9 hours ago

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…

9 hours ago

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…

11 hours ago