പതിനേഴാം ലോക് സഭ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു. പ്രധാനന്ത്രിസ്ഥാനം ഔദ്യോഗികമായി നരേന്ദ്രമോദി ഒഴിഞ്ഞു. ഇനി അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കും വരെ കാവല്‍ പ്രധാനമന്ത്രി സ്ഥാനമാണുള്ളത്. മോദി 2.0 സര്‍ക്കാരിന്റ അവസാനത്തെ മന്ത്രിസഭായോഗം ഇന്നായിരുന്നു. പുതിയ മന്ത്രിസഭ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അധികാരമേല്‍ക്കുമെന്നാണ് സൂചന.
തന്റെ രണ്ടാം ടേമിലെ മന്ത്രസഭായോഗം കേവലം ചടങ്ങു മാത്രമാണ്. എങ്കിലും തന്റെ സഹപ്രവര്‍ത്തകരോട് ്പ്രധാനമന്ത്രി എന്താണ് പറഞ്ഞത്? പ്രത്യേകിച്ച് ബിജെപിയ്്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍.. എന്നാല്‍ രാഷ്ട്രീയമായി വളരെ പക്വതയോടെയുള്ള പ്രതികരണമാണ് നരേന്ദ്രമോദിയില്‍ നിന്ന് ഉണ്ടായതെന്നാണ് അറിയുന്നത്. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്ന പ്രതികരണം. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ്, കഴിഞ്ഞ മന്ത്രിസഭയെ അഭിസംബോധന ചെയ്ത മോദി ‘ജയവും തോല്‍വിയും രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്ന്’ വിശദീകരിച്ചു. പത്തുവര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.അക്കങ്ങളുടെ കളി യാണ് അധികാരമെന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11.30നായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ആരംഭിച്ചത്. സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായാണ് മന്ത്രിസഭ വിലയിരുത്തിയത്. ഭാവിയിലും അത് തുടരും. എല്ലാവരും നന്നായി പ്രവര്‍ത്തിക്കുകയും വളരെ കഠിനാധ്വാനം ചെയ്യുകയും ചെയ്തതായി മന്ത്രിസഭയില്‍ അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനം ക്യാബിനറ്റ് നടത്തിയതായും അടുത്ത സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരമേല്‍ക്കുന്നതോടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എന്‍ഡിഎ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് യോഗത്തില്‍ അംഗീകരിച്ചു. മുന്നണിയിലെ എല്ലാ കക്ഷികളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേരാണ് മുന്നോട്ട് വച്ചത്. നേതാക്കള്‍ അടുത്തു തന്നെ രാഷ്ട്രപതിയെ കാണും. ജെഡിയു വിന്റെ നിതീഷ് കുമാറും ടിഡിപിയുടെ ചന്ദ്രബാബു നായിഡുവും എന്‍ഡിഎ മുന്നണിക്ക് അനുകൂലമായി പിന്തുണക്കത്ത് നല്‍കുകയും ചെയ്തു. ഇടയ്ക്ക് ജെഡിയു വിലപേശുന്നതായി വിവരങ്ങള്‍ പുറത്തു വന്നതിരുന്നു. എന്നാല്‍ ഇന്ന് ബിജെപിക്ക് അനുകൂലമായി പിന്തുണക്കത്ത് നല്‍കിയതോടെ നിതീഷ് കുമാറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി
വെള്ളിയാഴ്ച വീണ്ടും എന്‍ഡിഎ യോഗം ചേരുന്നുണ്ട്. അതില്‍ പുതിയ മന്ത്രിമാരുടെ പേരുകളും വകുപ്പുകളും തീരുമാനിക്കും. തുടര്‍ന്ന് ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. മറ്റ് കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞയും അന്നു തന്നെ ഉണ്ടാകും.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…