Featured

പെട്രോൾ, ഡീസൽ വില കുറച്ചു, പ്രതിപക്ഷം നിരായുധരായി | Narendra Modi

ജനങ്ങൾക്ക് മോദി സർക്കാറിന്റെ ദീപാവലി സമ്മാനം ഇന്ന് അർധരാത്രി മുതൽ. പെട്രോളിന് ലീറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ പെട്രോളിനേക്കാൾ ഇരട്ടിയായി കുറയ്ച്ചു. ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പെട്രോൾ ഡീസൽ വില വർധനവിനെ ചൂണ്ടികാട്ടി നരേന്ദ്ര മോദി സർക്കാറിനെ പ്രതിരോധത്തിലാക്കാം എന്ന പ്രതിപക്ഷ തന്ത്രമാണ് കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനത്തിലൂടെ പൊളിഞ്ഞിരിക്കുന്നത്. കേരളമടക്കുമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ഇന്ധന ഉൽപ്പന്നങ്ങൾക്കു മേലുള്ള സംസ്ഥാന നികുതി കുറയ്ക്കാൻ തയ്യാറായിരുന്നില്ല. മറിച്ച് അവർ എല്ലാത്തിനും കാരണം കേന്ദ്ര സർക്കാറാണ് എന്ന നിലപാട് ആണ് സ്വീകരിച്ചിരുന്നത്.

മാത്രമല്ല കാർഷിക മേഖലയിൽ ഡീസലിന്റ ഉപയോ​ഗം വലിയരീതിൽ ഉള്ളതിനാൽ ഡീസലിന്റെ എക്സൈസ് തീരുവ ​ഗണ്യമായി കുറച്ചത് റാബി സീസണിൽ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകൾ വാറ്റ് നികുതി കുറയക്കുമോ എന്നാണ് ഇനി കാണേണ്ടത്.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വർധിച്ചതാണ് ഇന്ത്യയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടാൻ കാരണം. എന്നാൽ ഇത്തരത്തിലുണ്ടായ ഉയർ‌ന്ന വിലയിൽ നിന്നും ഒരാശ്വാസമാകുകയാണ് കേന്ദ്ര സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം..അമേരിക്കയിലും യൂറോപ്പിലുമടക്കം എല്ലാ തരത്തിലുള്ള ഇന്ധനങ്ങളുടെയും വില വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ത്യൻ ഉപഭോക്താക്കളെ ഇതിൽ നിന്നും പരിരക്ഷിക്കുന്ന തീരുമാനമാണ് ഇപ്പോൾ മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

1 hour ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

2 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

3 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

4 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

6 hours ago