ഉദയ്‍പൂര്‍ (ത്രിപുര): തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എന്തു തരംതാണ കളിയും കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാനെ സ്തുതിക്കാന്‍ പോലും പ്രതിപക്ഷം മടിക്കില്ലെന്നും മോദി പറഞ്ഞു. ത്രിപുരയിലെ ഉദയ്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ത്രിപുരയിലേയ്ക്ക് കടന്നു കയറാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ ജനം അത് അനുവദിക്കുന്നില്ലെന്ന് മോദി പറഞ്ഞു. 25 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ചവരാണ് ത്രിപുരയിലെ ജനങ്ങള്‍. ഇടതുപക്ഷത്തിന്റെ അതിക്രമങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ സഹിച്ചത് ബി.ജെ.പിക്ക് വഴിയൊരുക്കാനാണെന്ന് മോദി പറഞ്ഞു.
മോദിയെ പുറത്താക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എന്തു തരംതാണ നടപടി സ്വീകരിക്കാനും ഒരുക്കമാണ്. അയല്‍രാജ്യത്തെ ഭീകരവാദികള്‍ക്കെതിരെ എന്‍.ഡി.എ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം പാക്കിസ്ഥാന് സ്തുതിഗീതം പാടാന്‍ മടിക്കില്ലെന്നും മോദി പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ രാജ്യത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്കാണെന്ന് മോദി പറഞ്ഞു. അവര്‍ക്ക് രാജ്യതാത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…