Saturday, September 19, 2026

തനിക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാനെ സ്തുതിക്കാന്‍ പോലും പ്രതിപക്ഷം മടിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉദയ്‍‍പൂര്‍ (ത്രിപുര): തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എന്തു തരംതാണ കളിയും കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാനെ സ്തുതിക്കാന്‍ പോലും പ്രതിപക്ഷം മടിക്കില്ലെന്നും മോദി പറ‍ഞ്ഞു. ത്രിപുരയിലെ ഉദയ്‍‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ത്രിപുരയിലേയ്ക്ക് കടന്നു കയറാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ ജനം അത് അനുവദിക്കുന്നില്ലെന്ന് മോദി പറഞ്ഞു. 25 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ചവരാണ് ത്രിപുരയിലെ ജനങ്ങള്‍. ഇടതുപക്ഷത്തിന്റെ അതിക്രമങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ സഹിച്ചത് ബി.ജെ.പിക്ക് വഴിയൊരുക്കാനാണെന്ന് മോദി പറഞ്ഞു.

മോദിയെ പുറത്താക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എന്തു തരംതാണ നടപടി സ്വീകരിക്കാനും ഒരുക്കമാണ്. അയല്‍രാജ്യത്തെ ഭീകരവാദികള്‍ക്കെതിരെ എന്‍.ഡി.എ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം പാക്കിസ്ഥാന് സ്തുതിഗീതം പാടാന്‍ മടിക്കില്ലെന്നും മോദി പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ രാജ്യത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്കാണെന്ന് മോദി പറഞ്ഞു. അവര്‍ക്ക് രാജ്യതാത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles