ദില്ലി: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും നല്ല നാളുകൾ നിങ്ങളിൽ ഓരോരുത്തരിലും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നതായി ഇരുവരും വ്യക്തമാക്കി. ഗണപതി ബപ്പ മോറിയ എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ആശംസകൾ ട്വിറ്ററിൽ പങ്കുവച്ചത്.
രാജ്യത്തെ ഒരുമയുടെ പാതയിലൂടെ നയിക്കാൻ ഭാരതത്തിന്റെ സാംസ്കാരിക ഉത്സവങ്ങൾക്ക് സാധിക്കട്ടെ. എല്ലാവരുടെയും ഐശ്വര്യത്തിനായി ഞാൻ പ്രാർത്ഥിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗണേശോത്സവ ആഘോഷം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുകയാണ്. കൂറ്റൻ ഗണേശ വിഗ്രഹങ്ങൾ ഒരുക്കി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലുൾപ്പെടെ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
കൊറോണ മഹാമാരിക്ക് ശേഷം രാജ്യം ഗണേശ ചതുർത്ഥി ആഘോഷം ഉൾപ്പെടെ നിരവധി ഉത്സവങ്ങൾ വിപുലമായി നടത്താനൊരുങ്ങുകയാണ്. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയെയും കൂടാതെ അമിത് ഷാ ഉൾപ്പെടെ നിരവധി കേന്ദ്ര മന്ത്രിമാരും എം എൽ എമാരും രാഷ്‌ട്രീയ സാംസ്കാരിക നേതാക്കളും ഗണേശ ചതുർത്ഥി ആശംസകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…