narendra-modi-cleaning-tunnel-road
ദില്ലി: ദില്ലിയിലെ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ടണലും അണ്ടര്‍പാസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിന് ശേഷം ഐടിപിഒയിലെ തുരങ്കത്തിലെ ചപ്പുചവറുകള്‍ പെറുക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ വൈറലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് വിഡിയോ പുറത്തുവിട്ടതും.
തുരങ്കത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ താഴെ കിടക്കുന്ന ചവറുകളാണ് മോദി പെറുക്കിമാറ്റുന്നത്. വീണ്ടും മുന്നോട്ട് നടന്ന് പരിസരം വീക്ഷിക്കുന്ന പ്രധാനമന്ത്രി സൈഡില്‍ വീണ് കിടക്കുന്ന പ്ലാസ്റ്റിക് കുപ്പിയും എടുത്തുമാറ്റുന്നത് വിഡിയോയില്‍ കാണാം.കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംയോജിത ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിന് മുന്‍പ് ചെന്നൈ മാമല്ലപുരം ബീച്ചില്‍ പ്രധാനമന്ത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ബീച്ചിലെ മാലിന്യങ്ങള്‍ പെറുക്കി മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോഗിംഗ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമന്ത്രി ബീച്ചില്‍ നിന്നെടുത്തു മാറ്റിയത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരന് നല്‍കി. ഇതിന്റെ വിഡിയോയും മോദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കു വെച്ചിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…