അലിഗഢ് : ചായ കച്ചവടക്കാരനായിരുന്ന ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കര്‍ രൂപം നല്‍കിയ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തില്‍പ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാനും കര്‍ഷക കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഉപരാഷ്ട്രപതിയാകാനും കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശില്പിയായ ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സംസ്ഥാനത്തെ 40 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്.പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ഉള്‍പ്പെട്ട സംഖ്യം രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടില്ല. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠി, സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് മോദിയുടെ പ്രസ്താവന.
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…