Narendra Modi in Greece today to strengthen diplomatic ties; 40 years after Indian Prime Minister's visit; Expanding cooperation in trade, investment, defense and many other areas will be discussed
സൗത്ത് ആഫ്രിക്കയിലെ മൂന്ന് ദിവസത്തെ ബ്രിക്‌സ് സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗ്രീസിൽ. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇന്ദിരാഗാന്ധിയാണ് അവസാനമായി ഗ്രീസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 1983ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്‌സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് മോദിയുടെ സന്ദർശനം. ഇന്ദിരാ ഗാന്ധിക്ക് ശേഷം പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഗ്രീസ് സന്ദർശിച്ചിട്ടില്ല. 1983-ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്‌സോടാക്കിസ് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രീസ് സന്ദർശനത്തെ വലിയ ആവേശത്തോടെയാണ് ഗ്രീസ് കാണുന്നത്. ഈ സന്ദർശനം അതിനിർണായകമായാണ് ലോകരാജ്യങ്ങൾ കാണുന്നത്. ലോകശക്തിയായി മാറുന്ന ഇന്ത്യയുടെ സൗഹൃദ വലയത്തിന്റെ ഈട് വർദ്ധിക്കുന്നതാണ് കൂടികാഴ്ചയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി ലോകരാജ്യങ്ങൾ കാണുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്രമോദിയുടെ സന്ദർശനം സഹായിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
രണ്ട് നാഗരികതകൾ തമ്മിലുള്ള ബന്ധം രണ്ട് സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്നതാണെന്നും ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നീ മൂല്യങ്ങളാൽ ആധുനിക കാലത്ത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാംസ്‌കാരികത എന്നിങ്ങനെ വിവിധ മേഖലകളിലെ സഹകരണം വഴി ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…