Sunday, May 19, 2024
spot_img

നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നരേന്ദ്രമോദി ഇന്ന് ഗ്രീസിൽ; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 40 വർഷങ്ങൾക്ക് ശേഷം; വ്യാപാരം, നിക്ഷേപം, പ്രതിരോധം, തുടങ്ങി നിരവധി മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും

സൗത്ത് ആഫ്രിക്കയിലെ മൂന്ന് ദിവസത്തെ ബ്രിക്‌സ് സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗ്രീസിൽ. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇന്ദിരാഗാന്ധിയാണ് അവസാനമായി ഗ്രീസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 1983ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്‌സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് മോദിയുടെ സന്ദർശനം. ഇന്ദിരാ ഗാന്ധിക്ക് ശേഷം പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഗ്രീസ് സന്ദർശിച്ചിട്ടില്ല. 1983-ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്‌സോടാക്കിസ് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രീസ് സന്ദർശനത്തെ വലിയ ആവേശത്തോടെയാണ് ഗ്രീസ് കാണുന്നത്. ഈ സന്ദർശനം അതിനിർണായകമായാണ് ലോകരാജ്യങ്ങൾ കാണുന്നത്. ലോകശക്തിയായി മാറുന്ന ഇന്ത്യയുടെ സൗഹൃദ വലയത്തിന്റെ ഈട് വർദ്ധിക്കുന്നതാണ് കൂടികാഴ്ചയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി ലോകരാജ്യങ്ങൾ കാണുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്രമോദിയുടെ സന്ദർശനം സഹായിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

രണ്ട് നാഗരികതകൾ തമ്മിലുള്ള ബന്ധം രണ്ട് സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്നതാണെന്നും ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നീ മൂല്യങ്ങളാൽ ആധുനിക കാലത്ത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാംസ്‌കാരികത എന്നിങ്ങനെ വിവിധ മേഖലകളിലെ സഹകരണം വഴി ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles