politics

നരേന്ദ്രമോദി ശക്തനായ നേതാവ് ! കോൺഗ്രസ് നേതൃത്വത്തിന്റെ വാതിലിൽ പരാതിയുമായി പലതവണ മുട്ടി, ആരും പ്രതികരിച്ചില്ല ; പത്മജ വേണുഗോപാൽ ഇനി താമരത്തണലിൽ ! ആകെ തകർന്ന് യുഡിഎഫ് നേതൃത്വം

ദില്ലി : മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കേരള പ്രഭാരി പ്രകാശ് ജാവദേക്കറാണ് അംഗത്വം നൽകിയത്. വർഷങ്ങളായി കോൺഗ്രസുമായി അകൽച്ചയിലായിരുന്നുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ വെളിപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ വാതിലിൽ പരാതിയുമായി പലതവണ മുട്ടിയെങ്കിലും ആരും പ്രതികരിച്ചില്ലെന്നും താൻ പാർട്ടിയിൽ അവഗണ നേരിട്ടുവെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, പത്മജ വേണുഗോപാലിന്റെ മാറ്റം കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരച്ചടി തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബിജെപിയിൽ അം​ഗത്വം സ്വീകരിക്കാനുള്ള പത്മജ വേണുഗോപാലിന്റെ തീരുമാനം കോൺ​ഗ്രസിനേറ്റ കടുത്ത ആഘാതമായി തുടരും. നിലവിൽ ദേശീയ തലത്തിൽ കോൺ​ഗ്രസിൽ തുടരുന്ന കൊഴിഞ്ഞുപോക്ക് പത്മജ വേണുഗോപാലിന്റെ രാജിയോടെ കേരളത്തിലും ശക്തിപ്രാപിക്കുകയാണ്. മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ രാജിയും കോൺ​ഗ്രസിനെ വലിയ തോതിൽ ബാധിച്ചിരുന്നു. മുതിർന്ന നേതാക്കളും പിൻമുറക്കാരുമടക്കം വിട്ടുപോകുമ്പോൾ കോൺ​ഗ്രസ് കടുത്ത സമ്മർദ്ദമാണ് ഇപ്പോൾ നേരിടുന്നത്.

anaswara baburaj

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

13 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago