ഹൈദരാബാദ് : തെലങ്കാനയിൽ 6,100 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണിവയെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുവാൻ ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭദ്രകാളി ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത മോദി, പിന്നീട് വാറംഗലിൽ പൊതുസമ്മേളനത്തിലും ജനങ്ങളെ അഭിസംബോധന ചെയ്തു.
‘‘തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവിൽ തെലങ്കാനയിലില്ല. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോണ്‍ഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണ്. ബിആര്‍എസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണ്. ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്നത്.’ – മോദി ആരോപിച്ചു.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ നിയുക്ത ബിജെപി അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, ബിജെപി എംപി ബൻഡി സഞ്ജയ് കുമാർ തുടങ്ങിയവരും യോഗത്തിൽ പ്രധാന മന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.
https://twitter.com/narendramodi/status/1677602070705373184?ref_src=twsrc%5Etfwആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…