Wednesday, May 8, 2024
spot_img

“ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്ത് !കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതയിൽ!” തെലുങ്കാനയിൽ കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

ഹൈദരാബാദ് : തെലങ്കാനയിൽ 6,100 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണിവയെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുവാൻ ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭദ്രകാളി ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത മോദി, പിന്നീട് വാറംഗലിൽ പൊതുസമ്മേളനത്തിലും ജനങ്ങളെ അഭിസംബോധന ചെയ്തു.

‘‘തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവിൽ തെലങ്കാനയിലില്ല. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോണ്‍ഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണ്. ബിആര്‍എസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണ്. ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്നത്.’ – മോദി ആരോപിച്ചു.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ നിയുക്ത ബിജെപി അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, ബിജെപി എംപി ബൻഡി സഞ്ജയ് കുമാർ തുടങ്ങിയവരും യോഗത്തിൽ പ്രധാന മന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.

Related Articles

Latest Articles