ദില്ലി: ഭീകരവാദത്തിനും, കളളം പണം വെളുപ്പിക്കലിനും ഇന്ത്യ ആവശ്യപ്പെടുന്ന വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാനുളള നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലേഷ്യൻ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ മോദി ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുളള കാര്യത്തിൽ ഉറപ്പ് നൽകിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ വിഷയത്തിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്ന് ഇരു നേതാക്കളും തീരുമാനിച്ചു.
ഈസ്റ്റേൺ എക്കണോണിക്‌സ് ഉച്ചക്കോടിയ്ക്ക് മുന്നോടിയായി മാലദ്വീപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഇരു നേതാക്കളും തമ്മിലുളള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയത്.
മലേഷ്യയുമായുളള ഉഭയകക്ഷി ബന്ധത്തിൽ വിവിധ തലങ്ങളെ കേന്ദ്രീകരിച്ച് ഡോ മഹതീർ മുഹമ്മദുമായി ചർച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. സാക്കിർ നായിക്കിനെ കൈമാറാനുളള അഭ്യർത്ഥന പ്രധാനമന്ത്രി തലം വരെ എത്തിയത് ഇന്ത്യ ഇയാൾക്കെതിരെ എടുക്കാൻ പോകുന്ന നടപടിയുടെ പ്രധാന്യം ചൂണ്ടിക്കാട്ടുന്നു.
വ്‌ളാഡിവോസ്‌റ്റോക്കിലെത്തിയ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായി ഉഭയ കക്ഷി കൂടിക്കാഴ്ചകൾ നടത്തി. രാവിലെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…