India

‘കോവിഡിൽ കോൺഗ്രസ്സ് രാഷ്ട്രീയം കളിച്ചു; ഇത്രയും തവണ തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല’; പ്രതിപക്ഷത്തിനെതിരെ ലോക്സഭയിൽ തുറന്നടിച്ച് പ്രധാനമന്ത്രി

ദില്ലി:കോവിഡിൽ കോൺഗ്രസ്സ് രാഷ്ട്രീയം കളിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി

യുപിഎ സർക്കാർ പാവങ്ങളെ പൂർണമായും അവഗണിക്കുകയായിരുന്നു. അതിന് മറുപടിയായി ജനങ്ങൾ ഇന്ന് കോൺഗ്രസിനെ ഇല്ലാതാക്കിയെന്നും കോവിഡിൽ കോൺഗ്രസ്സ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്തെ കോൺഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എണ്ണിപ്പറഞ്ഞാണ് മോദി പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ചത്.

‘നാഗാലാന്റിൽ 24 വർഷം മുൻപാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ഒഡീഷയിൽ ഭരണം നടത്തിയത് 27 വർഷങ്ങൾക്ക് മുൻപാണ്. ഗോവയിൽ 28 വർഷം മുൻപ് ഏറ്റവും വലിയ ഭരണകക്ഷിയായി. 1988 ത്രിപുരയിലെ ജനങ്ങളും കോൺഗ്രസിനെ തെരഞ്ഞെടുത്തു.1972 ൽ പശ്ചിമ ബംഗാൾ കോൺഗ്രസ് ഭരിച്ചു. എന്നാൽ ഈ സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഇവിടുത്തെ ജനങ്ങൾ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞിരിക്കുകയാണ്.’- പ്രധാനമന്ത്രി പറഞ്ഞു

മാത്രമല്ല തെലങ്കാനയെ നിർമ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാൽ അവിടുത്തെ പൊതു ജനങ്ങൾ പോലും അത് നിഷേധിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്രയും തവണ തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും മോദി പരിഹസിച്ചു.

‘നിങ്ങൾക്ക് എന്നെ എതിർക്കാൻ സാധിക്കും. എന്നാൽ എന്തിനാണ് ഇന്ത്യയുടെ വികസന പദ്ധതികളെ എതിർക്കുന്നത്. ഇത്രയേറെ സംസ്ഥാനങ്ങൾ കോൺഗ്രസിനെ പുറത്താക്കിയതിൽ അത്ഭുതം തോന്നുന്നില്ല. അടുത്ത 100 വർഷത്തേക്ക് അധികാരത്തിൽ ഏറില്ല എന്ന് നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഞാനും അതിന് തയ്യാറാണ്’- സുബ്രഹ്മണ്യ ഭാരതിയുടെ വാക്കുകളെ കടമെടുത്തുകൊണ്ട് പ്രധാനമന്ത്രി ആഞ്ഞടിച്ചു

അതുപോലെ ഇന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഗ്യാസ് കണക്ഷനും വീടുകളിൽ ശൗചാലയങ്ങളും ലഭിക്കുന്നു. അവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ വരെയുണ്ട്. എന്നാൽ ചില ആളുകൾ ഇപ്പോഴും 2014 ൽ കുടുങ്ങിക്കിടക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ രാജ്യത്തിന് ഒരിക്കലും സ്വയം രക്ഷിക്കാനോ ഇത്രയും വലിയ യുദ്ധം (കോവിഡില്‍) നേരിടാനോ കഴിയില്ലെന്ന് അവര്‍ കരുതി. ഇന്ന്, ഇന്ത്യ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷനില്‍ എത്തുകയും 80 ശതമാനം രണ്ടാം ഡോസ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. കൊറോണയും രാഷ്ട്രീയത്തിനായി ഉപയോഗിച്ചു ഇത് മനുഷ്യരാശിക്ക് നല്ലതാണോ?

മാത്രമല്ല കൊറോണ വൈറസ് ഒരു ലോക മഹാമാരിയാണ്, എന്നാല്‍ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യുന്നു. മോദിയുടെ പ്രതിച്ഛായയെ കോവിഡ് ബാധിക്കുമെന്ന് ചിലര്‍ കരുതി. നിങ്ങള്‍ ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നു. ഞാന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ അത് അവഗണിക്കുക. ഭാരതത്തെ ആത്മനിർഭർ ആക്കാൻ കോൺഗ്രസിന് ആഗ്രഹമില്ലേ? എന്ന് ലോക്സഭയിൽ പ്രധാനമന്ത്രി ചോദിച്ചു. രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

7 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

7 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

8 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

9 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

9 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

10 hours ago