Narendramodi-Visiting-kerala
ദില്ലി: ഇന്ന് നരേന്ദ്രമോദി സർക്കാരിന്റെ ഏട്ടാം വാർഷികം. ഈ ദിനത്തിൽ കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണമറിയാൻ കേന്ദ്രമന്ത്രിമാർ ഗ്രാമങ്ങൾ സന്ദർശിക്കും. വെള്ളിയാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ജയ്പൂരിൽ ചേർന്ന ദേശീയഭാരവാഹി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ നാലു നിയമസഭകളിലും പാർട്ടിയ്‌ക്ക് ഉജ്ജ്വല വിജയം നൽകിയതിന് പിന്നിലെ പ്രധാനഘടകങ്ങൾ മഹിള, യുവജന, ക്ഷേമ പദ്ധതികൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന എംഐഐ ആണെന്ന് വിലയിരുത്തി. കൂടാതെ പ്രധാനമന്ത്രിയെ ദയയുടേയും അനുകമ്പയുടേയും പ്രതീകമായി ചരിത്രം ഓർക്കുമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ബിജെപി യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. മാത്രമല്ല രാജസ്ഥാനിലെ രാഷ്‌ട്രീയ സ്ഥിതിഗതികളെക്കുറിച്ച് യോഗം പ്രമേയം പാസാക്കി. സേവനം, മികച്ചഭരണം, പാവങ്ങളുടെ ക്ഷേമം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നരേന്ദ്രമോദിസർക്കാറിന്റെ എട്ടാം വാർഷികം ബിജെപി ആഘോഷിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി വിനോദ് തവാഡെ വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…