Sunday, May 19, 2024
spot_img

ചരിത്രത്തിൽ സമാനതകളില്ലാത്ത ഇന്ത്യൻ രക്ഷാദൗത്യം; നാലു കേന്ദ്രമന്ത്രിമാർ അയല്‍രാജ്യങ്ങളിലേക്ക്; നിർണ്ണായക നീക്കവുമായി മോദി

ദില്ലി: ചരിത്രത്തിൽ സമാനതകളില്ലാത്ത ഇന്ത്യൻ രക്ഷാദൗത്യം(Centre to send four Ministers to countries neighbouring Ukraine to oversee evacuation ops). യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നിർണ്ണായക നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രധാന നീക്കവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകും.

ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുന്നത്.
യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു.

ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തിരുന്നു. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മ‍ർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായിരുന്നു.

Related Articles

Latest Articles