vijay-babu-came-to-attend-the-amma-meeting
കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് പോലീസിൻ്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്നും ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമവും പോലീസ് നടത്തുന്നുണ്ട്. നടൻ ജോർജ്ജിയയിൽ എവിടെയുണ്ടെന്ന് അറിയാൻ അന്വേഷണസംഘം എംബസിയുടെ സഹായം തേടിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വിജയ് ബാബു സമർപ്പിച്ച ജാമ്യഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാലാണ് വിജയ് ബാബു ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.
കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…
ജനാധിപത്യത്തിന്റെ മഹത്തായ മണ്ണായ ബിഹാറിലെ വൈശാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 34,470 കോടി രൂപയുടെ വിവിധ വികസന…
ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…