Narendramodi-Visiting-kerala
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിലെ ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്രമോദി ഇന്ന് യു.എ.ഇ. സന്ദർശിക്കും. അബുദാബിയിലിറങ്ങുന്ന പ്രധാനമന്ത്രി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ അഭിനന്ദിക്കും.
അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവിൽ യുഎഇ സന്ദർശിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടത്. പ്രതിവര്‍ഷം 6000 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്. ഇത് അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 കോടി ഡോളറില്‍ എത്തിക്കുന്നതടക്കമുള്ള സമഗ്രപദ്ധതികളാണ് കരാറിലുള്ളത്.
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…