Nari Shakti Vandan Act, a Milestone in Indian Legislative History – Hope, Opportunities and Challenges in Women's Reservation; Neti Neti's seminar today; Live broadcast on Tatwamayi Network
തിരുവനന്തപുരം: നാരി ശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ ബില്ലിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന നേതി നേതി യുടെ സെമിനാർ ഇന്ന്. വൈകുന്നേരം 04:30ന് തിരുവനന്തപുരം ടെന്നീസ് ക്ലബ്, ജി വി രാജാ ഹാളിലാണ് സെമിനാർ. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമായി വനിതാ സംവരണ ബിൽ തുറക്കുന്ന അവസരങ്ങളും, പ്രത്യാശയും, വെല്ലുവിളികളും എന്നതാണ് വിഷയം. കേരളാ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ നാഗരേഷ് സെമിനാർ ഉദ്‌ഘാടനം ചെയ്യും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും.സാമൂഹിക പ്രവർത്തക വി പി സുഹറ സാമൂഹിക സന്ദേശം നൽകും. സെമിനാർ തത്വമയി നെറ്റ്‌വർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യും.
ദേശീയ താൽപര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾ കൂടി ചർച്ച ചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം എന്ന സെമിനാർ പരമ്പരയുടെ ഭാഗമാണ് ഇന്നത്തെ സെമിനാർ. സമകാലിക വിഷയങ്ങളിൽ വിജ്ഞാനപ്രദമായ സെമിനാറുകൾ സംഘടിപ്പിച്ച് ശ്രദ്ധേയമാകുകയാണ് നേതി നേതി ഫൗണ്ടേഷൻ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്‌ത കഴിഞ്ഞ സെമിനാർ ഏറെ ശ്രദ്ധനേടിയിരുന്നു.
സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് http://bit.ly/3ZsU9qm എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…