Tuesday, April 30, 2024
spot_img

ഇന്ത്യൻ നിയമനിർമ്മാണ ചരിത്രത്തിലെ നാഴികക്കല്ലായ നാരി ശക്തി വന്ദൻ അധിനിയം- വനിതാ സംവരണബിൽ പ്രത്യാശയും, അവസരങ്ങളും, വെല്ലുവിളികളും; നേതി നേതി യുടെ സെമിനാർ ഇന്ന്; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം: നാരി ശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ ബില്ലിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന നേതി നേതി യുടെ സെമിനാർ ഇന്ന്. വൈകുന്നേരം 04:30ന് തിരുവനന്തപുരം ടെന്നീസ് ക്ലബ്, ജി വി രാജാ ഹാളിലാണ് സെമിനാർ. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമായി വനിതാ സംവരണ ബിൽ തുറക്കുന്ന അവസരങ്ങളും, പ്രത്യാശയും, വെല്ലുവിളികളും എന്നതാണ് വിഷയം. കേരളാ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ നാഗരേഷ് സെമിനാർ ഉദ്‌ഘാടനം ചെയ്യും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും.സാമൂഹിക പ്രവർത്തക വി പി സുഹറ സാമൂഹിക സന്ദേശം നൽകും. സെമിനാർ തത്വമയി നെറ്റ്‌വർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യും.

ദേശീയ താൽപര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾ കൂടി ചർച്ച ചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം എന്ന സെമിനാർ പരമ്പരയുടെ ഭാഗമാണ് ഇന്നത്തെ സെമിനാർ. സമകാലിക വിഷയങ്ങളിൽ വിജ്ഞാനപ്രദമായ സെമിനാറുകൾ സംഘടിപ്പിച്ച് ശ്രദ്ധേയമാകുകയാണ് നേതി നേതി ഫൗണ്ടേഷൻ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്‌ത കഴിഞ്ഞ സെമിനാർ ഏറെ ശ്രദ്ധനേടിയിരുന്നു.

സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് http://bit.ly/3ZsU9qm എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Related Articles

Latest Articles