ദില്ലി : ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ആസ്‌ട്രേലിയയിലേക്ക് കടത്തിയ പഴക്കം ചെന്ന നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു. തമിഴ്‌നാട് കല്ലിടയ്ക്കുറിച്ചയില്‍ നിന്നും കാണാതായ 600 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് തിരിച്ചെത്തിയത്.
രണ്ടര അടി വലിപ്പമുള്ള വിഗ്രഹത്തിന് 100 കിലോ തൂക്കമുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തിച്ച വിഗ്രഹം തമിഴ്‌നാട് പ്രത്യേക ഓഫീസര്‍ എ.ജി. പൊന്‍ മാണിക്കവേല്‍ ദല്‍ഹിയില്‍ എത്തിയാണ് വിഗ്രഹം കൈപ്പറ്റിയത്. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു.
പ്രദേശ വാസികള്‍ വലിയ ആഘോഷമായാണ് വിഗ്രഹം സ്വീകരിക്കാന്‍ സ്റ്റേഷനില്‍ എത്തിയത്. 37 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്ന വിഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 1982 ജൂലൈ അഞ്ചിന് കല്ലികടയ്കുറിച്ചി കുലശേഖരമുഡയാര്‍ അറംവളര്‍ത്ത നായകി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയതാണ് ഈ നടരാജ വിഗ്രഹം.
യുഎസ്, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതി പുരാതന വിഗ്രഹങ്ങളും മറ്റും മോഷ്ടിക്കപ്പെട്ട് കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യയുടേതെന്ന് കണ്ടെത്തിയിട്ടുള്ള സാധനങ്ങള്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മാണിക്കവേല്‍ അറിയിച്ചു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…