India

പാക് ജനറൽമാർ ഇന്ത്യൻ സേനയുടെ ശൗര്യത്തിന് മുന്നിൽ കീഴടങ്ങിയ വിജയ് ദിവസിന്റെ ഓർമ്മ പുതുക്കി രാഷ്ട്രം; സൈനികരുടെ ധീരതയെ പ്രണമിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും; പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇന്ത്യയിലും ബംഗ്ലാദേശിലും വിജയ് ദിവസ് ആഘോഷത്തിന് മാറ്റമില്ല

ദില്ലി: 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ നേടിയ ചരിത്ര വിജയത്തിന്റെ ഓർമപുതുക്കി രാഷ്ട്രം. സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. വിജയ ദിവസത്തിൽ സൈന്യത്തിന്റെ ധീരതയുടെയും ത്യാഗത്തിന്റെയും മുന്നിൽ പ്രണമിക്കുന്നുവെന്നും അവരുടെ നിസ്വാർത്ഥ സേവനമാണ് രാജ്യത്തെ സംരക്ഷിച്ച് പുരോഗതിയിലേക്ക് നയിക്കുന്നതെന്നും, തലമുറകൾ ഈ ചരിത്ര വിജയത്തെ നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. രാഷ്ട്രം സൈന്യത്തിന്റെ സംഭാവനകൾ ഒരിക്കലും മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.

1971 ൽ 13 ദിവസം നീണ്ടുനിന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പാക് ജനറൽ നിയാസി ഇന്ത്യൻ സേനയ്ക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുകയായിരുന്നു. ഈ യുദ്ധമാണ് അന്നത്തെ കിഴക്കൻ പാകിസ്ഥാൻ സ്വതന്ത്രമായി ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ശത്രുവിനെ തോൽപ്പിക്കാനായി നടത്തിയ ഏകോപിത സൈനിക നീക്കത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമെന്ന് വ്യോമസേനയും പ്രതികരിച്ചു.

അന്നുമുതൽ ഇന്ത്യയും ബംഗ്ലദേശും ഒരുമിച്ചാണ് വിജയ് ദിവസ് ആഘോഷിക്കുന്നത്. ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലും വിജയ് ദിവസ് ആഘോഷം മാറ്റമില്ലാതെ നടക്കുകയാണ്. അൻപത്തിമൂന്നാം വിജയ് ദിവസ് ആഘോഷിക്കുന്ന ഇത്തവണയും ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത 8 ഇന്ത്യൻ വിമുക്ത ഭടന്മാരും രണ്ട് സെർവിങ് സൈനിക ഉദ്യോഗസ്ഥരും സംയുക്ത ആഘോഷങ്ങൾക്കായി ധാക്കയിലെത്തി. കൊൽക്കത്തയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ബംഗ്ലാദേശിൽ നിന്ന് എട്ട് സ്വാതന്ത്ര്യ സമര സേനാനികളും രണ്ട് സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്.

Kumar Samyogee

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

10 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

12 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

13 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

14 hours ago