ദില്ലി : രാജ്യതലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴ തുടരുന്നതിനാൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിൽ ദില്ലിയിലെ സ്കൂളുകളെല്ലാം അടച്ചു.
അതിശക്തമായ മഴയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലക്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ എക്സിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും കുഞ്ഞും മരിച്ചിരുന്നു. അതേസമയം, ഗുരുഗ്രാമിൽ വൈദ്യൂതാഘാതമേറ്റ് മൂന്ന് യുവാക്കളാണ് മരിച്ചത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ദില്ലിയിൽ വരുന്ന അഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…