Monday, October 26, 2026

വെള്ളത്തിൽ മുങ്ങി രാജ്യതലസ്ഥാനം ! അതിശക്തമായ മഴ തുടരുന്നു ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദില്ലി : രാജ്യതലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴ തുടരുന്നതിനാൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ന​ഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിൽ ദില്ലിയിലെ സ്കൂളുകളെല്ലാം അടച്ചു.

അതിശക്തമായ മഴയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലക്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ എക്‌സിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ​ന​ഗരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും കുഞ്ഞും മരിച്ചിരുന്നു. ​അതേസമയം, ഗുരു​ഗ്രാമിൽ വൈദ്യൂതാഘാതമേറ്റ് മൂന്ന് യുവാക്കളാണ് മരിച്ചത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ദില്ലിയിൽ വരുന്ന അ‍ഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles