ദില്ലി: വാളയാര്‍ കേസില്‍ ഇടപെടുമെന്ന് അറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവം കമ്മീഷന്റെ നിയമസമിതി പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു. ട്വിററ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
എംപി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്റെ പ്രതികരണം. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
വാളയാര്‍ കേസില്‍ കുറ്റകൃത്യം മറച്ചുവയ്ക്കാന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്ര മന്ത്രാലയവും നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേരള ഗവര്‍ണറെയും ടാഗ് ചെയ്ത പോസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…