India

ഗ്രാമീണ സഹകരണബാങ്കുകളുടെ ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും; സേവനരംഗത്ത് 100 വർഷം പൂർത്തീകരിച്ച ഹ്രസ്വകാല സഹകരണ വായ്പാ സ്ഥാപനങ്ങളെ ആദരിക്കും

ദില്ലി: ഗ്രാമീണ സഹകരണബാങ്കുകളുടെ എകദിന ദേശീയ സമ്മേളനം ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രാലയവും നാഷ്ണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും സംയുക്തമായാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.

കേന്ദ്ര സഹകരണ സഹമന്ത്രി ബിഎൽ വർമ്മ സമ്മേളനത്തിന്റെ സമാപന സഭയെ അഭിസംബോധന ചെയ്യും. സഹകരണ മന്ത്രാലയം സെക്രട്ടറി ഗ്യാനേഷ് കുമാർ, നാഫ്‌സ്‌കോബ് ചെയർമാൻ കൊണ്ടുരു രവീന്ദർ റാവു, നാഫ്‌സ്‌കോബ് മാനേജിംഗ് ഡയറക്ടർ ഭീമ സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കും.

മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബികൾ), പിഎസിഎസ് എന്നിവയ്‌ക്കുള്ള അവാർഡുകളുടെ വിതരണവും സേവനരംഗത്ത് 100 വർഷം പൂർത്തീകരിച്ച ഹ്രസ്വകാല സഹകരണ വായ്പാ സ്ഥാപനങ്ങൾക്കുള്ള ആദരവും ആഭ്യന്തരമന്ത്രി നിർവഹിക്കും.

ഇന്ത്യയിലെ ഹ്രസ്വകാല സഹകരണ വായ്പാ ഘടനയിൽ 34 സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും 351 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും 96,575 പിഎസിഎസുകളും ഉൾപ്പെടുന്നുണ്ട്. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ 1964 മെയ് 19 നാണ് സ്ഥാപിതമായത്. ബാങ്കുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഹ്രസ്വകാല സഹകരണ വായ്പ ഘടന വികസിപ്പിക്കുന്നതിനുമായിട്ടാണ് ഇത് സ്ഥാപിതമായത്.

admin

Recent Posts

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

37 mins ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

1 hour ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

2 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

2 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

3 hours ago

അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നു; കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ ഇന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; എക്സിറ്റ് പോൾ വിശകലനങ്ങളുടെ തത്സമയ സംപ്രേക്ഷണം ഒരുക്കി തത്വമയി

തിരുവനന്തപുരം: അവസാന ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. രാഷ്ട്രീയപ്പാർട്ടികളും നിരീക്ഷകരും സാധാരണ വോട്ടർമാരും…

3 hours ago