ദില്ലി: കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിനായി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോർബെവാക്‌സ് ഇന്ന് മുതൽ പൊതു-സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് അറിയിച്ചു.
കൊവാക്‌സിൻ, കൊവീഷീൽഡ് വാക്‌സിൻ 2 ഡോസുകൾ സ്വീകരിച്ചവർക്ക് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട് ഡോസ് വാക്‌സിനെടുത്ത് 6 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഹെറ്ററോളജിക്കൽ കൊറോണ ബൂസ്റ്റർ ഡോസായി അംഗീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വാക്സിനാണ് കോർബെവാക്സ്. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 400 രൂപയാണ് കോർബെവാക്‌സിന്റെ വില.
ആദ്യമായാണ് പ്രാഥമിക വാക്‌സിനിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ ബൂസ്റ്റർ ഡോസായി അനുവദിക്കുന്നത്. നിലവിൽ 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോർബെവാക്സ് നൽകുന്നത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…