kerala covid updates
ദില്ലി: നേരിയ ആശ്വാസം നൽകി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.9 ശതമാനത്തില്‍നിന്ന് 7.4 ശതമാനമായി കുറഞ്ഞു. 865 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2,13,246 പേർ രോഗമുക്തരായി. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്ന രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ തുടർച്ചയായ കുറവ് കാണുന്നത് ആശ്വാസകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേരളത്തിൽ ഇന്നലെ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,02,778 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് മൂലം 22 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണം 57,740 ആയി. കേരളം രാജ്യത്ത് ഏറ്റവും രൂക്ഷമായ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. വാരാന്ത്യ ലോക്ക്ഡൌൺ അടക്കം നിരവധി നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…