ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അംഗീകാരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളി നടി കീർത്തി സുരേഷിന്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കിയ മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.
ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശമുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുറാനെയും വിക്കി കൗശലും പങ്കിട്ടു. അന്ധാദൂൻ എന്ന എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനാണ് ആയുഷ്മാൻ ഖുറാനക്ക് പുരസ്‌കാരം.ഓള് എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണത്തിന് എം ജെ രാധാകൃഷ്ണന് ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച സംഗീതസംവിധാനം പത്മാവത് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം കമ്മാരസംഭവത്തിന് ലഭിച്ചു.
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം പാഡ്മാനാണ്. ഉറി എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആദിത്യധ ധർ ആണ് മികച്ച സംവിധായകന്‍. മികച്ച പിന്നണി ഗായകൻ പത്മാവത് എന്ന സിനിമയിലെ ഗാനമാലപിച്ച അര്‍ജിത് സിങ്ങിനാണ്. ഹിന്ദി ചിത്രമായ ബദായിഹോയാണ് ജനപ്രിയ ചിത്രം.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…