Monday, April 29, 2024
spot_img

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മലയാളത്തിന് അംഗീകാരം; മികച്ച നടി കീർത്തി സുരേഷ്

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അംഗീകാരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളി നടി കീർത്തി സുരേഷിന്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കിയ മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശമുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുറാനെയും വിക്കി കൗശലും പങ്കിട്ടു. അന്ധാദൂൻ എന്ന എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനാണ് ആയുഷ്മാൻ ഖുറാനക്ക് പുരസ്‌കാരം.ഓള് എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണത്തിന് എം ജെ രാധാകൃഷ്ണന് ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച സംഗീതസംവിധാനം പത്മാവത് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം കമ്മാരസംഭവത്തിന് ലഭിച്ചു.

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം പാഡ്മാനാണ്. ഉറി എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആദിത്യധ ധർ ആണ് മികച്ച സംവിധായകന്‍. മികച്ച പിന്നണി ഗായകൻ പത്മാവത് എന്ന സിനിമയിലെ ഗാനമാലപിച്ച അര്‍ജിത് സിങ്ങിനാണ്. ഹിന്ദി ചിത്രമായ ബദായിഹോയാണ് ജനപ്രിയ ചിത്രം.

Related Articles

Latest Articles