അടുത്ത ലോക്സഭ തെര‍ഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി;പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്സഭ മണ്ഡലങ്ങളിലായി 40 റാലികള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്സഭ മണ്ഡലങ്ങളിലായി 40 റാലികള്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയറിഞ്ഞ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ റാലി നടത്തുക.

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ബാക്കിയുള്ള 104 സീറ്റുകളില്‍ പാര്‍ട്ടിക്കായി യാത്ര ചെയ്യുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ലോക്‌സഭാ പ്രവാസ് യോജനയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ രാജ്യത്തുടനീളം ദുര്‍ബലമായതോ നഷ്ടപ്പെട്ടതോ ആയ ലോക്‌സഭാ സീറ്റുകളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ 40 റാലികള്‍ നടത്താനാണ് ബിജെപി പദ്ധതിയിട്ടിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്വാധീനമുള്ള നേതാക്കളുമായി സ്ഥിരമായി ചര്‍ച്ചകള്‍ നടത്തുകയും അതോടൊപ്പം തന്നെ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി പരിഹരിക്കാനായി പരാതികള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്ന തന്ത്രമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 2019 ല്‍ 352 സീറ്റുകള്‍ നേടിയാണ് വീണ്ടും അധികാരം ഉറപ്പിച്ചത്. അതില്‍ തന്നെ 303 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് തന്നെ നേടിയിരുന്നു.

മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കൃത്യമായ ചുമതലകള്‍ നല്‍കി 2019ല്‍ ലഭിച്ചതിനേക്കാള്‍ മിന്നുന്ന വിജയമാണ് 2024ല്‍ ബിജെപി ലക്ഷ്യമിടുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് ഗുജറാത്ത് അടക്കം പാര്‍ട്ടിക്ക് വളരെ സുപ്രധാനമായ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങളോടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകാമെന്നുള്ള കണക്കുക്കൂട്ടലിലാണ് ബിജെപി നേതൃത്വം

admin

Recent Posts

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

2 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

2 hours ago

ദില്ലി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ! കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ആദ്യ പ്രതികരണം

ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…

3 hours ago

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

4 hours ago

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ…

5 hours ago

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…

5 hours ago