Kerala

നൗഷാദ് നാട് വിട്ടത് അഫ്സാനയുടെയും സുഹൃത്തുക്കളുടെയും ക്രൂര മർദനത്തിന് പിന്നാലെ; അഫ്സാനയ്ക്കെതിരെ പോലീസിനെ കബളിപ്പിച്ചെന്ന കേസുമായി പോലീസ് മുന്നോട്ടു പോകും

പത്തനംതിട്ട : പരുത്തിപ്പാറയിൽ ഒന്നര വർഷം മുൻപു കാണാതായശേഷം ഇന്നു തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ പത്തനംതിട്ട കലഞ്ഞൂർ പാടം, വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി മർദിച്ചെന്ന് പോലീസ് വ്യക്തമാക്കി . മർദനം നടന്ന ഈ ദിവസത്തിന് ശേഷമാണ് നൗഷാദിനെ കാണാതായത്. മർദനത്തെ തുടർന്ന് അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഭാര്യയും സുഹൃത്തുക്കളും അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വാടകവീട്ടിൽ നിന്നു പുറത്ത് പോവുകയായിരുന്നു. നൗഷാദ് മരിച്ചെന്നു കരുതിയാകാം ഇവർ ഉപേക്ഷിച്ചു പോയതെന്നാണ് കരുതുന്നത്. എന്നാൽ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ നാട് വിടുകയായിരുന്നു.

നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്സാന നൽകിയ മൊഴിയെത്തുടർന്ന് പരുത്തിപ്പാറയിലെ വാടകവീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായില്ല. ഇവരുടെ മൊഴിയെത്തുടർന്ന് ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും വരെ ഫൊറൻസിക് സംഘം ഉൾപ്പെടെ പരിശോധിച്ചു. ഇതിനിടെയിലാണ് ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാവിലെ നൗഷാദിനെ കണ്ടെത്തിയത്.

അറസ്റ്റിലായ അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ എതിർക്കില്ലെങ്കിലും പോലീസിനെ കബളിപ്പിച്ചെന്ന കേസുമായി പോലീസ് മുന്നോട്ടു പോകും

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

14 seconds ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

38 minutes ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

3 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

3 hours ago