നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാൻമാർ മർദ്ദിക്കുന്നു
തിരുവനന്തപുരം : നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. പ്രത്യേക അന്വേഷണസംഘം സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് റിപ്പോർട്ട് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർക്ക് പുറമെ, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ ഗൗരവം കണക്കിലെടുത്ത് ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന വകുപ്പുതല നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ കേസ് ഡയറി തിരുത്തൽ വിവാദത്തിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സമർപ്പിക്കുന്നത് നീളും. കൂടുതൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമേ ഈ വിഷയത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസിൽ എത്തിച്ച ശേഷമാണ് തിരുത്തലുകൾ വരുത്തിയത് എന്ന സുപ്രധാനമായ മൊഴി ഇതിനോടകം തന്നെ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും ഇതുസംബന്ധിച്ച പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുക.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…