മധു
കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. എന്നാൽ, കേസിൽ വിചാരണ കോടതി ശിക്ഷിച്ച മറ്റ് 12 പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി അവരുടെ ശിക്ഷാവിധി പൂർണ്ണമായും ശരിവെച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും നീതി തേടി മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളിൽ അന്തിമ വിധി പ്രസ്താവിച്ചത്.
രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട വിചാരണ കോടതിയുടെ മുൻ ഉത്തരവിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ എസ്‌സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ മുൻ കണ്ടെത്തൽ ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. കൂടാതെ, കേസിൽ വളരെ ലഘുവായ ശിക്ഷ മാത്രം ലഭിച്ചിരുന്ന പതിനാറാം പ്രതി കള്ളമല വിരുത്തിയിൽ മുനീറിനെതിരെ എസ്‌സി-എസ്ടി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. മുൻപ് ഐപിസി 352 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും 500 രൂപ പിഴയും മാത്രം ലഭിച്ച മുനീറിന്റെ റിമാൻഡ് കാലാവധി ശിക്ഷയായി കണക്കാക്കി ജയിൽ മോചിതനാക്കിയിരുന്നു. എന്നാൽ പുതിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇയാളുടെ ശിക്ഷ പുതുക്കി നിശ്ചയിക്കും. പുതിയ വകുപ്പുകൾ കൂടി നിലവില വന്ന പശ്ചാത്തലത്തിൽ പ്രതികളുടെ പുതുക്കിയ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് 12:30-ന് കോടതി പ്രഖ്യാപിക്കും.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…