Kerala

നവകേരള സദസ്സ് മർദനക്കേസ്! മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ; അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്

ആലപ്പുഴ : മുൻ സർക്കാരിന്റെ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദിച്ച കേസിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയിൽ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, അകമ്പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരടക്കം അഞ്ചുപേരെ പ്രതികളാക്കിയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സുരക്ഷാജീവനക്കാരുടെ ഈ നടപടിയെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നുവെങ്കിലും അന്വേഷണം ശക്തമാക്കിയ പ്രത്യേക സംഘം കൂടുതൽ പോലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

അന്വേഷണം വേഗത്തിലായതോടെ അറസ്റ്റ് മുന്നിൽക്കണ്ട് പ്രതികളായ അനിൽകുമാറും സന്ദീപും മുൻകൂർ ജാമ്യം തേടി ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക എന്ന ഔദ്യോഗിക കൃത്യനിർവഹണമാണ് തങ്ങൾ ചെയ്തതെന്നും അറസ്റ്റിലായാൽ ജോലി നഷ്ടപ്പെടുമെന്നുമാണ് ജഡ്ജി ഹണി എം. വർഗീസിന് മുൻപാകെ സമർപ്പിച്ച ഹർജിയിൽ ഇവർ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ മർദിച്ചത് എങ്ങനെ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമാകുമെന്നത് കോടതി കർശനമായി പരിശോധിക്കും. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 26-ന് കോടതി പരിഗണിക്കും. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നുള്ള സൂചന.

അതേസമയം, ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയും ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്താൻ എഡിജിപി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതും എഡിജിപിയുടെ പങ്കും അന്വേഷണ പരിധിയിൽ വരും. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 2023 ഡിസംബർ 15-ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ വെച്ചാണ് നവകേരള സദസ്സിന്റെ ബസിന് നേരെ പ്രതിഷേധിച്ച നിലവിലെ ആലപ്പുഴ എംഎൽഎയും കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ ലോക്കൽ പോലീസിന്റെ സാന്നിധ്യത്തിൽ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് മർദിച്ചത്.

B4 Admin

Recent Posts

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

30 minutes ago

ദില്ലിയിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ പുണ്യപേജുകൾ കീറിയതായി ആരോപണം: 45കാരൻ അറസ്റ്റിൽ, പ്രതിഷേധവുമായി സിഖ് സമൂഹം

ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…

35 minutes ago

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

1 hour ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

1 hour ago

ആസാം ഖാന് ഇടക്കാല ജാമ്യം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ.ഡി

സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…

1 hour ago

ഭീകരർക്ക് ഇനി രക്ഷയില്ല: കുൽഗാമിൽ മസ്ജിദിനുള്ളിൽ ഒളിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വളഞ്ഞ് ഇന്ത്യൻ സൈന്യം!

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…

1 hour ago