എം ആർ അജിത്കുമാർ
ആലപ്പുഴ : നവകേരള സദസ്സ് പ്രക്ഷോഭത്തിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ മർദിച്ച കേസ് അട്ടിമറിക്കാൻ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണസംഘം കോടതിയിൽ. കേസ് മുൻപ് അന്വേഷിച്ച ഡിവൈഎസ്പിയും എഡിജിപിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ഈ പുതിയ കണ്ടെത്തൽ. കേസ് എഴുതിത്തള്ളാനുള്ള ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത് എഡിജിപി ഓഫീസിൽ വെച്ചാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഇതോടെ അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിലേക്ക് അന്വേഷണം നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വാദിഭാഗത്തിന്റെ ആരോപണങ്ങൾക്ക് ബലമേകുന്നതാണ് എസ്ഐടിയുടെ പുതിയ റിപ്പോർട്ട്. കൂടാതെ, മർദനം നടന്ന സമയത്ത് പോലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർക്ക് സംഭവസ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും അക്രമം അവസാനിച്ച ശേഷമാണ് അദ്ദേഹം എത്തിയതെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. അതിനാൽ പോലീസിന്റെ പക്കലുള്ള ദൃശ്യങ്ങളിൽ മർദനത്തിന്റെ തെളിവുകളില്ലെന്നും, സ്വകാര്യ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവുകളെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ എസ്ഐടിയുടെ നടപടികളിൽ ആലപ്പുഴ സെഷൻസ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന് കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. എസ്ഐടിക്ക് ഈ കേസിൽ വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിച്ച കോടതി, അന്വേഷണ വിവരങ്ങൾ ആദ്യം നൽകേണ്ടത് മാദ്ധ്യമങ്ങൾക്കല്ല, കോടതിയിലല്ലേ എന്നും ഓർമ്മിപ്പിച്ചു.
പ്രതികൾക്കെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയ ശേഷം, പിന്നീട് പെട്ടെന്ന് നരഹത്യാശ്രമം (ഐ.പി.സി 308) ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്തതിനെയും കോടതി കടുപ്പിച്ചു ചോദ്യം ചെയ്തു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന അവസ്ഥ വന്നപ്പോഴാണോ ഇത്തരത്തിൽ പെട്ടെന്ന് വകുപ്പുകൾ മാറ്റിച്ചേർത്തതെന്ന് കോടതി ആരാഞ്ഞു. എസ്ഐടിയെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കുന്ന കോടതിയുടെ കടുത്ത പരാമർശങ്ങൾക്കിടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…