Navratri Idol Procession; The third day journey started from Neyyatinkara Sri Krishna Temple
തിരുവനന്തപുരം: മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം നവരാത്രി ഘോഷയാത്ര ഇന്ന് തലസ്ഥാന നഗരിയിൽ. മൂന്നാം ദിവസത്തെ പ്രയാണം നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വൈകുന്നേരം ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.
അതേസമയം, പത്മനാഭപുരത്തു നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പത്മനാഭപുരത്ത് നിന്നും അനന്തപുരിയിലേക്കെത്തുന്ന ഈ വിഗ്രഹ ഘോഷയാത്രയുടെ ഭക്തിനിർഭരമായ മുഴുനീള തത്സമയ കാഴ്ചകൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ ഇന്ന് രാവിലെ 08 മണി മുതൽ വീക്ഷിക്കാവുന്നതാണ്.
തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
http://bit.ly/3ZsU9qm
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…