Friday, May 3, 2024
spot_img

നവരാത്രി വിഗ്രഹഘോഷയാത്ര; മൂന്നാം ദിവസത്തെ പ്രയാണം നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു; വൈകുന്നേരം ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും; എഴുന്നള്ളത്തിന്റെ പുണ്യനിമിഷങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം നവരാത്രി ഘോഷയാത്ര ഇന്ന് തലസ്ഥാന നഗരിയിൽ. മൂന്നാം ദിവസത്തെ പ്രയാണം നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വൈകുന്നേരം ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.

അതേസമയം, പത്മനാഭപുരത്തു നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പത്മനാഭപുരത്ത് നിന്നും അനന്തപുരിയിലേക്കെത്തുന്ന ഈ വിഗ്രഹ ഘോഷയാത്രയുടെ ഭക്തിനിർഭരമായ മുഴുനീള തത്സമയ കാഴ്ചകൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ ഇന്ന് രാവിലെ 08 മണി മുതൽ വീക്ഷിക്കാവുന്നതാണ്.

തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
http://bit.ly/3ZsU9qm

Related Articles

Latest Articles